26 December Thursday

ഓട്ടോയും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2023
പനമരം
 പനമരം ടൗണിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ചൊവ്വ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പനമരത്തുനിന്ന്‌ കണിയാമ്പറ്റയിലേക്ക് പോകുകയായിരുന്ന ഓട്ടോയിൽ കാർ ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മില്ലിമുക്ക് സ്വദേശികളായ ഷബീർ (37), ജിർഷാദ് (37), അസീസ് (37), അനസ് (26) എന്നിവർക്കാണ് പരിക്ക്. പരിക്കുപറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top