26 December Thursday
പുതിയ കെട്ടിടം;

എടയൂര്‍കുന്നിലും ഇടറാതെ പഠനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2023
കാട്ടിക്കുളം
തിരുനെല്ലി പഞ്ചായത്തിലെ എടയൂർകുന്ന് ഗവ.എൽപി സ്‌കൂളിനും ഹൈടെക്ക്‌ കെട്ടിടം.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന്‌  90 ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. ഡൈനിങ് ഹാൾ, ബാത്ത് റൂം കോംപ്ലസ് എന്നിവയുൾപ്പെടെയാണ്‌ നിർമാണം.  രണ്ട് നിലകളിലായുള്ള  കെട്ടിടത്തിൽ ആറ് ക്ലാസ്മുറികളാണുള്ളത്‌. എല്ലാം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്‌.  പെയിന്റിങ്ങും പൂർത്തിയായി.  281 വിദ്യാർഥികളാണ് നിലവിൽ ഇവിടെ പഠിക്കുന്നത്‌. ആദിവാദി വിഭാഗത്തിലുള്ളവർ ഏറെയാണ്‌.  14 അധ്യാപകരുണ്ട്‌. 
പുതിയ കെട്ടിടം പൂർത്തിയായതോടെ  ക്ലാസ് മുറികളുടെ അപര്യാപ്തയ്‌ക്ക്‌ പരിഹാരമായി.  പുതിയ കെട്ടിടമായതിന്റെ  ആഹ്ലാദത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്റ് ഫണ്ടിൽ ഉൾപ്പെടുത്തി തിരുനെല്ലി പഞ്ചായത്തിലെ മൂന്ന്‌ എൽപി സ്‌കൂളുകൾക്ക് ഇതിനകം കെട്ടിടം നിർമിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top