26 December Thursday

കൗമാരക്കുതിപ്പിന്‌ ഡിവൈഎഫ്‌ഐയുടെ സ്‌നേഹാദരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2023

   

കൽപ്പറ്റ
കായിക കൗമാരങ്ങൾക്ക്‌ പിന്തുണയും പ്രചോദനവുമേകി ഡിവൈഎഫ്‌ഐയുടെ ആദരം. സംസ്ഥാന സ്‌കൂൾ കായികമേളയിൽ മികച്ച പ്രകടനം നടത്തി ജില്ലക്ക്‌ അഭിമാനമായി മാറിയ താരങ്ങളെയും പരിശീലകരെയും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആദരിച്ചു. വ്യക്‌തിഗത ഇനങ്ങളിൽ സ്വർണമെഡൽ നേടിയ പി കെ വിഷ്‌ണു, എൻ എസ്‌ കാർത്തിക്‌, അദ്വൈത്‌ സന്തോഷ്‌, വെളളി മെഡൽ നേടിയ അമന്യ മണി, റിലേയിൽ മത്സരിച്ച്‌ വെങ്കലം നേടിയ എം എസ്‌ വിഷ്‌ണു, എൻ എസ്‌ വിപിൻ, വി ജെ അഭിജിത്‌, മെഹറൂഫ്‌ എന്നിവരെ മെമെന്റോ നൽകി ആദരിച്ചു. പരിശീലകരായ കെ വി സജി, സച്ചിൻ, മനോജ്‌, സത്യൻ എന്നിവരെയും ആദരിച്ചു. താരങ്ങളുടെ രക്ഷിതാക്കളടക്കം ചടങ്ങിൽ പങ്കെടുത്തു. കൽപ്പറ്റയിലെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത്‌ സെന്ററിൽ നടന്ന ചടങ്ങ്‌ ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌ അധ്യക്ഷനായി. അർജുൻ ഗോപാൽ, പി ജംഷീദ്, ഷെജിൻ ജോസ്, കെ എസ് ഹരിശങ്കർ, ബിനീഷ് മാധവ്, ടി പി റിഥുശോഭ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ കെ ആർ ജിതിൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ സി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top