22 December Sunday

ഇരട്ടകളിൽ കിരീടം അഞ്ജലീനക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024
 ഇരട്ടകളുടെ പോരാട്ടത്തിൽ കിരീടം അഞ്ജലീനക്ക്‌. രണ്ട്‌ സ്വർണവും ഒരു വെള്ളിയും വാരി. 
സഹോദരി അഞ്ജന ഒന്നുവീതം സ്വർണവും വെള്ളിയും നേടി. കാക്കവയൽ പടയിലായിരുന്നു ഈ ഇരട്ടകൾ.  ജില്ലാ സ്‌പോർട്‌സ്‌ അക്കാദമിയിൽനിന്നെത്തിയ എൻ സിയ ട്രാക്കിൽനിന്ന്‌ സ്വർണവും വെള്ളിയുമെടുത്തു.
 ദിയക്കും കിട്ടി സ്വർണം. മലപ്പുറത്തുകാരായ ഈ ഇരട്ടകൾ ഇത്തവണയാണ്‌ കായിക അക്കാദമിയിലേക്ക്‌ എത്തിയത്‌. പെട്ടെന്ന്‌ തിരിച്ചറിയാൻ കഴിയാത്ത കായിക ജോടികൾ മേളയുടെയാകെ ശ്രദ്ധയാകർഷിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top