22 December Sunday

അണ്ടര്‍ 20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 201 അംഗ സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

അണ്ടര്‍ 20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ സംഘാടക സമിതി രൂപീകരണം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു ഉദ്ഘാടനം ചെയ്യുന്നു

 

കൽപ്പറ്റ
ജില്ല ആദ്യമായി ആതിഥേയത്വം വാഹിക്കുന്ന അണ്ടർ 20 സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് 201 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഡിസംബർ ആദ്യവാരം എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ്‌. 
 ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം മധു ഉദ്ഘാടനംചെയ്തു. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ റഫീഖ് അധ്യക്ഷനായി. പി കെ ഷാജി, ഷമീം ബക്കർ, ഷിബു എന്നിവർ സംസാരിച്ചു. ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ് സ്വാഗതവും വൈസ് പ്രസിഡന്റ് സലീം കടവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ റഫീഖ് (ചെയർമാൻ), ബിനു തോമസ് (ജനറൽ കൺവീനർ), ഷമീം ബക്കർ (ട്രഷറർ), കെ ആർ സജീവ് (കോ- ഓർഡിനേറ്റർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top