22 December Sunday

അച്ഛന്റെ വഴിയെ 
മകനും

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024
കല്‍പ്പറ്റ
അച്ഛന്റെ പരിശീലനത്തിൽ ഇമ്മാനുവൽ ടി കുര്യൻ ഓടിയെടുത്തത്‌  600 മീറ്ററിലെ സ്വർണം. സബ് ജൂനിയർ വിഭാഗത്തിലാണ്‌ കണിയാരം ഫാ. ജികെഎം എച്ച്എസ്എസിലെ ഈ എട്ടാംക്ലാസുകാരൻ മെഡലെടുത്തത്‌. മകൻ ട്രാക്കിൽ കുതിക്കുമ്പോൾ പിതാവ്‌ കണിയാരം സെന്റ് ജോസഫ് ടിടിഐയിലെ അധ്യാപകനായ ടി ജെ റോബി തന്റെ സ്‌കൂൾ, കോളേജ്‌ മീറ്റുകളുടെ ഓർമയിലായിരുന്നു. 
2001ലെ അന്തർ സർവകലാശാല മീറ്റിൽ ക്രോസ്‌കൺട്രിയിൽ സ്വർണ മെഡൽ ജേതാവായിരുന്നു.  എംജി സർവകലാശാലയിൽ 21 കിലോമീറ്റർ ഹാഫ് മാരത്തൺ 1.17 മണിക്കൂറിൽ ഓടിയ റെക്കോഡുമുണ്ട്‌.   മകനെ ദീർഘദൂരത്തിൽ താരമാക്കണമെന്നതാണ്‌ ആഗ്രഹം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top