22 December Sunday

ഹാട്രിക്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ജില്ല സ്‌കൂൾ കായികമേളയിൽ ജേതാക്കളായ കാട്ടിക്കുളം ജിഎച്ച്‌എസ്‌എസ്‌ ടീം

 കൽപ്പറ്റ

ജില്ലാ സ്‌കൂൾ കായികമേളയിൽ കാട്ടിക്കുളം ജിഎച്ച്‌എസ്‌എസിന്‌ തുടർച്ചയായി മൂന്നാം കിരീടം. മീറ്റിന്റെ അവസാന ദിനം പഴയ പടക്കുതിരകളായ കാക്കവയൽ ജിഎച്ച്‌എസ്‌എസിന്റെ കുതിപ്പിലൊന്ന്‌ പതറിയെങ്കിലും ഹാട്രിക്‌ വിജയംകുറിച്ചു. 11 സ്വർണവും 14 വെള്ളിയും എട്ട്‌ വെങ്കലവുമായി 105 പോയിന്റ്‌ നേടിയാണ്‌ ചാമ്പ്യൻപട്ടം നിലനിർത്തിയത്‌.  കാക്കവയൽ ജിഎച്ച്എസ്എസ്‌ റണ്ണേഴ്‌സ്‌ അപ്പായി. ഒമ്പത്‌ സ്വർണവും 11 വെള്ളിയും അഞ്ച്‌ വെങ്കലവുമാണ്‌ സമ്പാദ്യം. 83 പോയിന്റ്‌ ലഭിച്ചു.  54 പോയിന്റുമായി  നടവയൽ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌ മൂന്നാമതെത്തി. എട്ട്‌ സ്വർണവും മൂന്ന്‌ വെള്ളിയും അഞ്ച്‌ വെങ്കലവും നേടി. വർഷങ്ങളോളം കായിക കിരീടം കുത്തകയാക്കിയിരുന്ന  മീനങ്ങാടി ജിഎച്ച്‌എസ്‌എസ്‌ 50 പോയിന്റുമായി  നാലാമതായി. 
    ഉപജില്ലയിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിൽ  336 പോയിന്റുമായി ബത്തേരി ചാമ്പ്യന്മാരായി. ഒരു പോയിന്റ്‌ വ്യത്യാസത്തിൽ മാനന്തവാടി രണ്ടാമതായി.  33 സ്വർണം, 34  വെള്ളി, 29 വെങ്കലവുമാണ്‌ ബത്തേരിക്കുള്ളത്‌. മാനന്തവാടി  32 സ്വർണവും  35 വെള്ളിയും 34 വെങ്കലവും നേടി. മൂന്നാം സ്ഥാനത്തുള്ള ബത്തേരിക്ക്‌  189 പോയിന്റാണുള്ളത്‌. 16 സ്വർണം, 23 വെള്ളി,  28 വെങ്കലവുമാണ്  ലഭിച്ചത്‌. 
 സമാപന സമ്മേളനം എഡിഎം ഇൻചാർജ്‌ പി എം കുര്യൻ ഉദ്ഘാടനംചെയ്‌തു. വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടർ വി എ ശശീന്ദ്രവ്യാസ്‌ അധ്യക്ഷനായി. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ എം മധു, വൈസ്‌ പ്രസിഡന്റ്‌ സലീം കടവൻ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top