മേപ്പാടി
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർ വനിതാ വികസന കോർപറേഷനിൽനിന്ന് എടുത്തിരുന്ന മുഴുവൻ വായ്പയും എഴുതിത്തള്ളും. മേപ്പാടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കോർപറേഷൻ അനുവദിച്ച മൈക്രോ ഫിനാൻസ് വായ്പയുടെ വിതരണോദ്ഘാടനത്തിലാണ് പ്രഖ്യാപനം.
മേപ്പാടിയിലെ 32 കുടുംബശ്രീ ഗ്രൂപ്പുകളിലെ 340 അംഗങ്ങൾക്കായി 2.15 കോടിരൂപയുടെ വായ്പ വിതരണംചെയ്‌തു. 50 പേർക്ക് രണ്ടുകോടി രൂപയുടെ സ്വയംതൊഴിൽ വ്യക്തിഗത വായ്പയും കൈമാറി. ഹോട്ടൽ, കാറ്ററിങ് യൂണിറ്റ്, ഫുഡ് പ്രോസസിങ് യൂണിറ്റ് ഉൾപ്പെടെയുള്ള നിരവധി പദ്ധതികളാണ് വായ്പാ തുക ഉപയോഗിച്ച് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കുക.
വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ സി റോസക്കുട്ടി വായ്‌പാ വിതരണം ഉദ്‌ഘാടനംചെയ്‌തു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു അധ്യക്ഷനായി. വനിതാ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി സി ബിന്ദു, കോർപറേഷൻ മേഖലാ മാനേജർ കെ ഫൈസൽ മുനീർ, ബി.നാസർ, രാജു ഹെജമാടി, ജോബിഷ് കുര്യൻ, ബിനി പ്രഭാകരൻ, സഫിയ ഫൈസൽ, കെ ആർ അഖില എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..