23 December Monday
ഉപരിപഠന സാധ്യത വർധിക്കും

അംഗീകാരത്തിന്റെ ചിറകിലേറി കാർഷിക കോളേജ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024
അമ്പലവയൽ
വിദ്യാർഥികൾക്ക്‌ ഉപരിപഠനത്തിന്റെ കൂടുതൽ സാധ്യതകൾ തുറന്ന്‌ അമ്പലവയൽ കാർഷിക കോളേജിന്റെ ഐസിഎആർ അംഗീകാരം. ഇന്ത്യൻ കൗൺസിൽ ഒ‍ാഫ് അഗ്രികൾച്ചർ റിസർച്ചിന്റെ (ഐസിഎആർ) അംഗീകാരം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ അഭിമാനവും വിദ്യാർഥികൾക്ക്‌ പുതിയ സാധ്യതകളുമാണ്‌ ഒരുക്കുന്നത്‌. 
 ഐസിഎആറിന്റെ നാലു പോയിന്റിൽ 3.14 നേടിയാണ്‌ കോളേജ്‌ മികവ്‌ തെളിയിച്ചത്‌. അഞ്ചു വർഷത്തേക്കുള്ള അംഗീകാരം എ ഗ്രേഡിന്‌ സമാനമാണ്‌. കഴിഞ്ഞ ബാച്ചിലെയുൾപ്പെടെ വിദ്യാർഥികൾക്ക്‌ ഉപരിപഠനത്തിന്‌ ഐസിഎആറിന്റെ  പ്രത്യേക അനുമതി വേണമായിരുന്നു. നിലവിലെ അവസാന വർഷക്കാർക്ക്‌ ഉൾപ്പെടെ ഇനി പ്രത്യേക അനുമതി ആവശ്യമില്ല. ഐസിഎആർ അംഗീകാരമുള്ള ക്യാമ്പസിൽ പഠിച്ച്‌ പുറത്തിറങ്ങുന്നതിനാൽ ജോലിസാധ്യതയും ഉപരിപഠന സാധ്യതയും ഇരട്ടിയാകും. പോയിന്റ്‌ ഉയർത്താൻ കഴിഞ്ഞതോടെ ക്യാമ്പസിലേക്ക്‌ കൂടുതൽ കോഴ്‌സുകൾ ലഭിക്കാനുള്ള സാധ്യതയുമേറും.
ജൂൺ 14നായിരുന്നു ഐസിഎആറിന്റെ പരിശോധന. സെൽഫ് സ്റ്റഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളേജിന്റെ എല്ലാ മേഖലയിലും സമഗ്രമായ പരിശോധന നടന്നു. 2018ലാണ് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തോട് ചേർന്ന് നാലുവർഷ ബിഎ‍സ്‌സി അഗ്രികൾച്ചർ കോഴ്സ് ആരംഭിച്ചത്.  67 സീറ്റാണുള്ളത്. 250ലേറെ വിദ്യാർഥികൾ നിലവിലുണ്ട്‌. രണ്ട് ബാച്ച്‌ പഠനം പൂർത്തിയാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top