19 December Thursday

ഈ പാടം നിറയെ മധുരച്ചോളം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

ചോളപ്പാടത്ത്‌ കർഷകരായ ജാഷിദും വിൽസണും പ്രവീണും

 

മേപ്പാടി
മധുരമൂറുന്ന ചോളം വേണോ ? മേപ്പാടി നെടുമ്പാലയെത്തിയാൽ മതി. ചൂരിക്കുനിയിൽ ചോളപ്പാടം കാണാം. ഒരേക്കറിൽ വിളഞ്ഞുണ്ട്‌  മുക്കംകുന്നിലെ യുവകർഷകരുടെ മധുരച്ചോളം.
ചെമ്പൻ ജാഷിദ്‌, ഓലിക്കുഴിയിൽ വിൽസൺ, കൂനംപറമ്പിൽ പ്രവീൺ എന്നിവരാണ് കർഷകർ.  വ്യത്യസ്തമായി എന്തെങ്കിലും കൃഷി ചെയ്യണമെന്ന ചിന്തയിൽ നിന്നാണ്‌ മധുരച്ചോളത്തിലേക്ക്‌ എത്തിയത്‌. ജൂണിലാണ് മൈസൂരിൽ നിന്നെത്തിച്ച വിത്തിട്ടത്. മൂന്നര മാസത്തിനുള്ളിൽ വിളഞ്ഞു.
 പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ വിരിച്ച്‌ അതിന്‌ മുകളിൽ മണ്ണ്‌ നിരത്തിയായിരുന്നു കൃഷി.  ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തിലൂടെ നനച്ചു. മണ്ണ്‌ പൂർണമായും പ്ലാസ്‌റ്റിക്‌ ഷീറ്റിന്‌ മുകളിലായതിനാൽ  കളകളുണ്ടായില്ല. മണ്ണിലെ ജൈവാംശങ്ങൾ നഷ്ടമാകാതെ വേരിലേക്കെത്തി. വിളഞ്ഞ ചോളം തദ്ദേശിയമായി വിൽപ്പന നടത്തുകയാണ്‌.  700 കിലോയോളം വിറ്റു. മധുരച്ചോളത്തിന്‌ ആവശ്യക്കാർ ഏറെയുള്ളതിനാൽ കൃഷി ലാഭകരമാകുമെന്നാണ്‌ പ്രതീക്ഷ.  നേരത്തെ  തണ്ണിമത്തൻ കൃഷിയിലും ഇവർ വിജയിച്ചിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top