17 December Tuesday

മാനന്തവാടിയിൽ 
കുടുംബശ്രീ രുചിമേളം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

പലഹാരമേളയിലെ ആദ്യവില്‍പ്പന പി കെ ബാലസുബ്രഹ്മണ്യന്‍ വിപിന്‍ വേണു​ഗോപാലിന് പലഹാരം കൈമാറുന്നു

മാനന്തവാടി
അരിയുണ്ട, മുറുക്ക്, അച്ചപ്പം, മിക്സ്‌ചർ, ബിസ്‌കറ്റുകൾ തുടങ്ങിയവ നിരത്തി  മാനന്തവാടിയിൽ രുചിമേളവുമായി കുടുംബശ്രീ. ഗാന്ധിപാർക്കിലാണ്‌ കുടുംബശ്രീ പലഹാരമേള ഒരുക്കിയത്‌. ബേക്കറി ഉൽപ്പന്നങ്ങൾക്ക് പുറമേ വിവിധതരത്തിലുള്ള അച്ചാറുകളും മേളയിലുണ്ട്‌. എല്ലാ ഉൽപ്പന്നങ്ങളും കുടുംബശ്രീ അം​ഗങ്ങൾ നിർമിച്ചതാണെന്ന പ്രത്യേകതയുമുണ്ട്. വീടുകളിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻ ​ഗാന്ധിപാർക്കിലെ പലഹാരമേളയിൽ വലിയ ജനത്തിരക്കാണ്. 28 വരെ പലഹാരമേള ​ഗാന്ധിപാർക്കിലുണ്ടാവും.
ആർകെഐഇഡിപി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെയും ബിഎൻഎസ്‌പി മാനന്തവാടി ബ്ലോക്കിന്റെ സാധിക എംഇസി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിലാണ് ഈ പലഹാരമേള നടക്കുന്നത്.
പലഹാരമേള നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ‌ വിപിൻ വേണുഗോപാൽ, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, അസിസ്റ്റന്റ്‌ കോ ഓർഡിനേറ്റർ വി കെ റജീന, പി സൗമിനി, ശാന്ത രവി, ഡോളി രഞ്ജിത്ത്, വത്സല മാർട്ടിൻ, പ്രിയ വീരേന്ദ്രകുമാർ, അന്നമ്മ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top