24 December Tuesday

അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ആനപ്പാറ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
കൽപ്പറ്റ 
അത്‌ലറ്റിക്‌സ് അസോസിയേഷൻ നേതൃത്വത്തില്‍ ജില്ലാതല ജൂനിയര്‍, -സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മരവയൽ എം കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ തുടങ്ങി. ജില്ലാതല ജൂനിയർ, സീനിയർ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം ആനപ്പാറ സ്‌പോർട്‌സ് അക്കാദമിയുടെ മുന്നേറ്റം. 68 പോയിന്റുമായി ജൂനിയർ വിഭാഗത്തിലും 37 പോയിന്റുമായി സീനിയർ വിഭാഗങ്ങളിലും ആനപ്പാറയാണ് മുന്നിൽ. 43 പോയിന്റ് നേടിയ കാട്ടിക്കുളം അത്‌ലറ്റിക്‌സ് അക്കാദമി, 31 പോയിന്റുള്ള കാക്കവയൽ ഗവ. എച്ച്എസ്എസ് എന്നിവരാണ് ജൂനിയർ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. സീനിയർ ചാമ്പ്യന്‍ഷിപ്പിൽ രണ്ടാം സ്ഥാനത്തുള്ള കാട്ടിക്കുളം അത്‌ലറ്റിക്സ്‌ അക്കാദമിയ്ക്ക്‌ 32 പോയിന്റാണുള്ളത്. 25 പോയിന്റ് നേടിയ കാട്ടിക്കുളം പബ്ലിക് ലൈബ്രറിയാണ് മൂന്നാം സ്ഥാനത്ത്. ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്‌ച സമാപിക്കും. ജില്ലയിലെ വിവിധ ക്ലബ്ബുകളില്‍നിന്ന്‌ 14, 16, 18, 20 വയസ്സിലുള്ള പുരുഷ–--വനിതാ വിഭാഗങ്ങളിലായി അറുനൂറോളം കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 10ന് നടക്കുന്ന സംസ്ഥാന ജൂനിയര്‍-,സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്ന്‌ തെരഞ്ഞെടുക്കും.  
 ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്‌ അസോ സിയേഷൻ ജില്ലാ പ്രസിഡന്റ് സി പി സജി ചങ്ങനാമഠത്തിൽ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എം മധു, വൈസ് പ്രസിഡന്റ്‌ സലിം കടവൻ, ജില്ലാ സ്പോർട്സ് കൗണ്സിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ എ ഡി ജോൺ, എൻ സി സാജിദ്, അത്‌ലറ്റിക്‌ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്  എം ജെ ചന്ദ്രദാസ് എന്നിവർ സംസാരിച്ചു. അത്‌ലറ്റിക്‌  അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് സ്വാഗതവും ട്രഷറർ  സജീഷ് മാത്യു നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top