27 December Friday

പോളിടെക്‌നിക് നോമിനേഷൻ പ്രക്രിയ അട്ടിമറിച്ച് യുഡിഎസ്എഫ്

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

 

മീനങ്ങാടി
 പോളിടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ പ്രക്രിയ അട്ടിമറിച്ച്‌ യുഡിഎസ്എഫ്. മീനങ്ങാടി പോളി ടെക്‌നിക്കിൽ നോമിനേഷൻ കൊടുക്കേണ്ട സമയം അവസാനിച്ചതിനുശേഷം യുഡിഎസ്എഫ് പ്രവർത്തകർ നൽകിയ മുഴുവൻ നോമിനേഷനുകളും റിട്ടേണിങ്‌ ഓഫീസറായ ഷണ്മുഖൻ വാങ്ങുകയായിരുന്നു. സമയം കഴിഞ്ഞശേഷം യുഡിഎസ്എഫ് പ്രവർത്തകരെ തിരിച്ചുവിളിച്ച്‌ നോമിനേഷൻ വാങ്ങുകയും തെരഞ്ഞെടുപ്പ് പ്രവർത്തനം അട്ടിമറിക്കുകയുംചെയ്തു. യുഡിഎസ്എഫ് പ്രവർത്തകർക്കുവേണ്ടി ഇലക്‌ഷന് പ്രക്രിയ അട്ടിമറിച്ച റിട്ടേണിങ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്നും  ഇലക്‌ഷൻ തോൽവി മുന്നിൽക്കണ്ട് ക്യാമ്പസുകളിൽ യുഡിഎസ്എഫ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിക്കണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top