ബത്തേരി
അൽഫോൺസ കോളേജിൽ യുഡിഎസ്‌എഫുകാരുടെ ആക്രമണത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്ക് പരിക്ക്. വ്യാഴം വൈകിട്ട് നാലോടെയാണ് കെഎസ്‌യു–എംഎസ്‌എഫ് പ്രവർത്തകർ എസ്‌എഫ്‌ഐ പ്രവർത്തകരെ കൂട്ടംചേർന്ന് മർദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ പ്രവർത്തകരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രിന്റ് ചെയ്‌ത പാനൽ കാർഡുകൾ അടിക്കുകയോ വിതരണം ചെയ്യുകയോ പാടില്ലെന്ന് കോളേജ് അധികൃതരും വിദ്യാർഥി സംഘടനകളും തമ്മിൽ നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇത് ലംഘിച്ച് യുഡിഎസ്‌എഫുകാർ പാനൽ കാർഡുകൾ പ്രിന്റ് ചെയ്യുകയും വിദ്യാർഥികൾക്ക് വിതരണം നടത്തുകയുംചെയ്‌തു. എസ്‌എഫ്‌ഐ പ്രവർത്തകർ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നൽകിയതാണ് യുഡിഎസ്‌എഫുകാരെ പ്രകോപിതരാക്കിയത്. പരാതി നൽകിയ എസ്‌എഫ്‌ഐക്കാരെ തെരഞ്ഞുപിടിച്ചാണ് മർദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..