26 December Thursday

ക്വാറി അനുവദിക്കരുത്

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023
പൂതാടി
പാപ്ലശേരിയിൽ കരിങ്കൽ ക്വാറി അനുവദിക്കരുതെന്ന്‌  പൂതാടി
പഞ്ചായത്ത്  എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.  ജനസാന്ദ്രതയുള്ള ഭാഗത്താണ്‌  ക്വാറി നടത്താൻ പഞ്ചായത്ത് ഭരണസമിതി 
അനുമതിനൽകിയത്‌. ഇത്‌  പിൻവലിക്കണമെന്ന്   എൽഡിഎഫ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനവാസമേഖലയുടെ ക്വാറിക്കുള്ള അപേക്ഷ എൽഡിഎഫ് നേതൃത്വത്തിലുള്ള മുൻ ഭരണസമിതി പരിഗണിച്ചിരുന്നില്ല. എന്നാൽ ക്വാറി ഉടമ ഹൈക്കോടതിയിൽനിന്ന് വിധി സമ്പാദിച്ചു എന്ന് പറഞ്ഞാണ് കോൺഗ്രസ് നേതൃത്വത്തിലുള്ളവർ പഞ്ചായത്ത് ഭരണ സമിതി  അനുവാദം നൽകിയിരിക്കുന്നത്.   രുഗ്മിണി സുബ്രഹ്മണ്യൻ, എ എം പ്രസാദ്, ഷിജി സുകു, കെ ഐ റിയാസ്, കെ ടി മണി, ധന്യ സാബു, പി ഷൈലജ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top