26 December Thursday
മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിൽ 23 ന്റെ ബഹുജനസദസ്സ്:

നാടെങ്ങും ആവേശത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023
കൽപ്പറ്റ
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബഹുജനസദസ്സ്‌ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനം നാടെങ്ങും സജീവം.  നവകേരള നിർമിതിയിൽ  ഇതിനകമുണ്ടായ മുന്നേറ്റങ്ങൾ പൊതുജനങ്ങളുമായി പങ്കുവയ്‌ക്കാനും പുതിയ കാഴ്‌ചപ്പാട്‌ അവതരിപ്പിക്കുന്നതിനുമായാണ്‌   നിയോജകമണ്ഡലങ്ങളിൽ ബഹുജനസദസ്സ്‌ സംഘടിപ്പിക്കുന്നത്‌. നവംബർ 23 നാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ്‌ മന്ത്രിമാരും ജില്ലയിലെത്തുന്നത്‌.  രാവിലെ 10.30ന്‌ കൽപ്പറ്റയിലാണ്‌ ആദ്യ സദസ്സ്‌. പകൽ രണ്ടിന്‌ ബത്തേരിയിലും വൈകിട്ട്‌ നാലിന്‌ മാനന്തവാടിയിലും ബഹുജനസദസ്സ്‌ നടക്കും. പരിപാടിയുടെ വിജയത്തിനായി ആവേശകരമായ പ്രചാരണം എല്ലായിടത്തും പുരോഗമിക്കുകയാണ്‌. നിയോജകമണ്ഡലം സംഘാടകസമിതികൾ രൂപീകരിച്ചു കഴിഞ്ഞു.    പഞ്ചായത്ത്‌ തല സമിതികളുടെയും സംഘാടകസമിതി രൂപീകരണം ഭൂരിഭാഗം പഞ്ചായത്തുകളിലും പൂർത്തിയായി. വിവിധ പഞ്ചായത്തുകളിൽ വാർഡ്‌തല സദസ്സുകളും വീട്ടുമുറ്റ സദസ്സുകളും ആരംഭിച്ചു.   സംഘാടകസമിതി യോഗങ്ങളിലെ ബഹുജനപങ്കാളിത്തം ബഹുജനസദസ്സ്‌ വൻ വിജയമാവുമെന്നതിനുള്ള വിളംബരമായി. 
   സമൂഹത്തിന്റെ ചിന്താഗതി അടുത്തറിയുന്നതിന്റെ ഭാഗമായുള്ള ബഹുജനസദസ്സിൽ  വിവിധ മേഖലയിലുള്ളവരുടെ പങ്കാളിത്തമുണ്ടാകും. ഓരോ മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിലാണ്‌  ബഹുജന സദസ്സ്‌ സംഘടിപ്പിക്കുന്നത്‌. സ്വാതന്ത്യ സമരസേനാനികൾ, മഹിള–- യുവജന–- വിദ്യാർഥി വിഭാഗങ്ങളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽനിന്നുമുള്ള പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, വിവിധ മേഖലകളിൽ അവാർഡ് നേടിയവർ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, കർഷകർ, തൊഴിലാളികൾ എന്നിവരുടെയെല്ലാം പങ്കാളിത്തം സംഘാടകർ ഉറപ്പുവരുത്തുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top