കൽപ്പറ്റ
വൈത്തിരി, മാനന്തവാടി, ബത്തേരി സർക്കിൾ സഹകരണ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ 28ന് കൽപ്പറ്റയിൽ സഹകരണ സംരക്ഷണ സദസ്സും റാലിയും നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഇത് പ്രതിരോധിക്കും. സഹകാരികളും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും സഹകരണ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന റാലി പകൽ 2.30ന് കനറ ബാങ്ക് പരിസരത്ത് ആരംഭിക്കും. സർവീസ് സഹകരണ ബാങ്ക് പരിസരത്ത് സംരക്ഷണ സദസ്സ് കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ ഉദ്ഘാടനംചെയ്യും. കെ സുഗതൻ, പി സുരേഷ്‌കുമാർ, ഇ കെ ബിജുജൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..