26 December Thursday

ജ്യേഷ്ഠന്റെ കുത്തേറ്റ് 
അനുജന് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023
തൃശിലേരി സ്വത്തുതർക്കത്തെ തുടർന്ന് ജ്യേഷ്ഠന്റെ കുത്തേറ്റ് സഹോദരന്‌ ഗുരുതര പരിക്കേറ്റു. മൊട്ടയിൽ മരട്ടി വീട്ടിൽ ബേബി (മാത്യു, 55)വിനെയാണ് സഹോദരൻ തോമസ് കുത്തിയത്. വ്യാഴം പകൽ 11 നാണ് സംഭവം. അതിരുസംബന്ധിച്ച തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. നെഞ്ചിലും മുഖത്തും 
കൈക്കുമാണ് മുറിവേറ്റത്. കത്തികൊണ്ട് ആഴത്തിലുള്ള കുത്തായതിനാൽ കരളിനും മുറിവേറ്റിട്ടുണ്ട്. കുത്തേറ്റ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. തോമസിനെ ഒണ്ടയങ്ങാടിയിൽ വച്ച് തിരുനെല്ലി പൊലീസ് പിടികൂടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top