കൽപ്പറ്റ
കുത്തകവൽക്കരണം അവസാനിപ്പിക്കുക, ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കുക എന്നീ ആവശ്യമുയർത്തി തൊഴിലാളി, കർഷക സംയുക്ത സമരസമിതി ഹെഡ് പോസ്റ്റ്ഓഫീസ് മാർച്ചും ധർണയും നടത്തി. കേന്ദ്രസർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധനയങ്ങൾക്കെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് മാർച്ചും ധർണയും.
2020 നവംബർ 26ന് നടന്ന ദേശീയ പണിമുടക്കിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ടാണ് രാജ്യവ്യാപക പ്രചാരണം.
തൊഴിലാളികളുടെ മിനിമം വേതനം 26,000 രൂപയും പെൻഷൻ 10,000 രൂപയുമായി ഉയർത്തുക, തൊഴിൽ മേഖലയിലെ കരാർവൽക്കരണം നിർത്തലാക്കുക, അഗ്നിപഥ് പിൻവലിക്കുക, ഉൽപ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി അടിസ്ഥാനപ്പെടുത്തി ഉൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക, നാല് ലേബർ കോഡുകളും 2022ലെ ഇലക്ട്രിസിറ്റി ഭേദഗതി ബില്ലും പിൻവലിക്കുക, വിലക്കയറ്റം തടയുക, തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 600 രൂപയായും തൊഴിൽ ദിനങ്ങൾ 200 ആയും ഉയർത്തുക തുടങ്ങി 15 മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് രാജ്യവ്യാപക പ്രതിഷേധം.
ബികെഎംയു സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ മാർച്ചും ധർണയും ഉദ്‌ഘാടനംചെയ്തു. പി പി ആലി അധ്യക്ഷനായി. പി കെ സുരേഷ്, പി കെ രാമചന്ദ്രൻ, സി മൊയ്‌തീൻ കുട്ടി, സുരേഷ് ബാബു, സി എസ് സ്റ്റാൻലിൻ, അബു ഗൂഡലായി, എൻ ഒ ദേവസ്യ, കെ സുഗതൻ, സി ജി പ്രതുഷ് എന്നിവർ സംസാരിച്ചു. സുരേഷ് താളൂർ സ്വാഗതവും വി ജി ഗിരിജ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..