26 December Thursday

റവന്യു റിക്കവറി അദാലത്ത്:
51 കേസുകൾ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Oct 28, 2023
 കൽപ്പറ്റ
മോട്ടോർ വാഹനവകുപ്പ് നികുതി കുടിശ്ശിക റവന്യു റിക്കവറി നടപടി നേരിടുന്ന വാഹന ഉടമകൾക്കായി കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ അദാലത്തിൽ 51 കേസുകൾ തീർപ്പാക്കി.  അദാലത്തിൽ പങ്കെടുക്കാൻ നോട്ടീസ് നൽകിയ 95 കേസുകളിൽ 62 കേസുകളാണ് പരിഗണിച്ചത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പരിധിയിൽ വരുന്ന റവന്യു റിക്കവറി കേസുകളിൽ  ഓഫീസിൽ നേരിട്ടെത്തി പരിഹാരം തേടാമെന്ന് ആർടിഒ ഇ മോഹൻദാസ് അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top