26 December Thursday

നെല്ലിന് മഞ്ഞളിപ്പ്:
കർഷകർ പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 28, 2023
പുൽപ്പള്ളി
പുൽപ്പള്ളി പഞ്ചായത്തിലെ പാക്കം, ദാസനക്കര ഭാഗത്തെ കതിരിടാറായ നെൽച്ചെടികൾക്ക് അജ്ഞാത രോഗം. ഇതോടെ നെൽകർഷകർ പ്രതിസന്ധിയിലായി. നെല്ലിന് മഞ്ഞളിപ്പ് രോഗമാണ് ബാധിച്ചിട്ടുള്ളത്.  തുടർന്ന്‌  ഇലകൾ കരിയുകയും തണ്ട് ഒടിഞ്ഞുവീഴുകയും ചെയ്യുന്നു.  കീടനാശിനികൾ  തളിച്ചിട്ടും രോഗബാധ കുറയുന്നില്ല. വെട്ടുവേലി  സജീവന്റെ  രണ്ട്‌ ഏക്കർ പാടശേഖരത്തിലെ കൃഷിയും  പാറവളപ്പിൽ ബാലകൃഷ്ണന്റെ ഒരേക്കർ പാടത്തെ കൃഷിയിലും  മഞ്ഞളിപ്പ് ബാധിച്ചിട്ടുണ്ട്‌.  കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥർ പഠനം നടത്തി  പരിഹാരം കണ്ടെത്തണമെന്നും ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top