17 September Tuesday

അക്ഷരമുറ്റത്തെ ഹൃദയത്തിലേറ്റി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

മാനന്തവാടി അക്ഷരമുറ്റം വേദിയിൽ രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ നിന്ന്

 

കൽപ്പറ്റ
 അറിവുത്സവത്തിൽ മാറ്റുരയ്‌ക്കാൻ ജില്ലയിലെ അക്ഷരമുറ്റം വേദിയിലെത്തിയത്‌ നൂറുകണക്കിന്‌ വിദ്യാർഥികൾ. വൈത്തിരി, ബത്തേരി, മാനന്തവാടി ഉപജില്ലകളിൽനിന്നായി 612 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. 
 വൈത്തിരി ഉപജില്ലാ അക്ഷരമുറ്റം ക്വിസ്‌ മത്സരം  കൽപ്പറ്റ  മുണ്ടേരി ജിവിഎച്ച്‌എസ്‌എസിൽ  സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ സി റോസക്കുട്ടി ഉദ്ഘാടനംചെയ്‌തു. സംഘാടക സമിതി ചെയർമാൻ പി കെ അബു അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാനകമ്മിറ്റിയംഗം വിത്സൺ തോമസ്, നഗരസഭാ സ്ഥിരംസമിതി  ചെയർമാൻ സി കെ ശിവരാമൻ,  കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, കൽപ്പറ്റ സഹകരണ ബാങ്ക് പ്രസിഡന്റ്‌  ഇ കെ ബിജുജൻ, ബിനുമോൾ ജോസ്, പി ഉമേഷ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ  പി ബിജുകുമാർ സ്വാഗതവും വികാസ്‌ കാളിയത്ത്‌ നന്ദിയും പറഞ്ഞു. സമാപനസമ്മേളനത്തിൽ പിടിഎ പ്രസിഡന്റ്‌ കെ രഞ്‌ജിത്ത്‌, കെ പ്രദീഷ്‌, കെ ടി വിനോദൻ, പി ആർ നിർമല,  പി ആർ ഗിരിനാഥൻ, പി സജീവൻ, കെ അശോക്‌കുമാർ, സി ജയരാജൻ എന്നിവർ സംസാരിച്ചു. 
ബത്തേരി ഉപജില്ലാ മത്സരം എഴുത്തുകാരൻ ഒ കെ ജോണി ഉദ്‌ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ കെ എൻ എബി അധ്യക്ഷനായി. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ പി ആർ ജയപ്രകാശ്‌, അക്ഷരമുറ്റം ജില്ലാ കോ  -ഓർഡിനേറ്റർ കെ എ അനിൽകുമാർ, വൈസ്‌ പ്രിൻസിപ്പൽ ജയന്തി, വി എം അബൂബക്കർ, എം ബി അഖില, എം കെ സ്വരാജ്‌ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ  കെ ദിനേശൻ സ്വാഗതവും  പിടിഎ പ്രസിഡന്റ്‌ എ ഷാജി നന്ദിയും പറഞ്ഞു. സമാപനസമ്മേളനം വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ സി റോസക്കുട്ടി ഉദ്ഘാടനംചെയ്‌തു. കെ എൻ എബി അധ്യക്ഷനായി. വി കെ ശാലിനി, റെജി വർഗീസ്‌, കെ എ സാനിബ്‌ എന്നിവർ സസാരിച്ചു. കെഎസ്‌ടിഎ ഉപജില്ലാ പ്രസിഡന്റ്‌ എസ്‌ സുധീപ്‌ കുമാർ സ്വാഗതവും ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ  സയൻസൺ നന്ദിയും പറഞ്ഞു.
 മാനന്തവാടി ഉപജില്ലാ മത്സരം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അംഗം സജന സജീവൻ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി അധ്യക്ഷനായി. വനിത ട്വന്റി–-ട്വന്റി ലോകകപ്പ്‌ ടീം അംഗമായി തെരഞ്ഞെടുത്ത സജന സജീവനെ ദേശാഭിമാനി ആദരിച്ചു. സീനിയർ സബ്‌ എഡിറ്റർ എൻ കെ സുജിലേഷ്‌ ഉപഹാരം കൈമാറി. 
കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം വി എ ദേവകി, ജില്ലാ പ്രസിഡന്റ്‌ എ ഇ സതീഷ്‌ബാബു, കെ എം വർക്കി, കെ ടി വിനു, ശാരദ സജീവൻ,  ജാസ്‌മിൻ , എ കെ റൈഷാദ്‌ എന്നിവർ സംസാരിച്ചു. അക്ഷരമുറ്റം അക്കാദമിക്‌ കൺവീനർ അനൂപ്‌ കുമാർ സ്വാഗതവും അജ്‌നാസ്‌ അഹമ്മദ്‌ നന്ദിയും പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top