17 December Tuesday

മാലിന്യമുക്ത നവകേരളം പൊതുഇടങ്ങൾ ശുചീകരിച്ച്‌ 
യൂത്ത് ബ്രിഗേഡ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ഡിവൈഎഫ്‌ഐ ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്‌ഘാടനം മാനന്തവാടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കെ റഫീഖ്‌ നിർവഹിക്കുന്നു

 

മാനന്തവാടി
മാലിന്യമുക്ത നവകേരളത്തിനായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ   ‘ശുചീകരണ യജ്ഞ’ത്തിന്‌ തുടക്കം. ശനിയാഴ്‌ച മാനന്തവാടിയിലെ ഗവ. മെഡിക്കൽ  കോളേജ്‌ ആശുപത്രിയുടെ പരിസരം ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും വേസ്റ്റ്‌ ബിൻ സ്ഥാപിക്കുകയും ചെയ്തു. ഒപി കൗണ്ടർ പരിസരത്ത് പൂച്ചട്ടികൾ സ്ഥാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഞായറാഴ്‌ചയും തുടരും. ക്യാമ്പയിന്റെ ഭാഗമായി മാലിന്യം നീക്കൽ, പൂന്തോട്ട നിർമാണം, ഇരിപ്പിടം, വായനാ കോർണർ ഒരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. വിവിധ കേന്ദ്രങ്ങളിൽ വേസ്റ്റ്ബിന്നുകൾ സ്ഥാപിക്കും.
ശുചീകരണ യഞ്ജത്തിന്റെ ജില്ലാതല ഉദ്‌ഘാടനം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്, മാനന്തവാടി ബ്ലോക്ക് സെക്രട്ടറി വി ബി ബബീഷ്, പ്രസിഡന്റ്‌ കെ അഖിൽ, അനിഷ സുരേന്ദ്രൻ, നിരഞ്ജന എന്നിവർ നേതൃത്വം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top