23 December Monday

40 ദുരന്തബാധിതർക്ക്‌ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടിയായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

മുണ്ടക്കൈ -ചൂരൽമല ദുരിതബാധിതർക്കായി മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന പാസ് പോർട്ട് അദാലത്ത്

മേപ്പാടി
 ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മേപ്പാടി  പഞ്ചായത്തിലെ 10, 11,12 വാർഡിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് കലക്ടറേറ്റും കോഴിക്കോട് പാസ്പോർട്ട് ഓഫീസും ഐടി  മിഷനും ചേർന്ന് നടത്തുന്ന പ്രത്യേക ക്യാമ്പ് മേപ്പാടി പഞ്ചായത്തിൽ ആരംഭിച്ചു. ആദ്യദിനം 40 അപേക്ഷകളിൽ നടപടി സ്വീകരിച്ചു. മൊബൈൽ പാസ്പോർട്ട് വാനിൽ സജ്ജീകരിച്ച സംവിധാനത്തിലൂടെയാണ് ദുരിതബാധിതർക്ക് സേവനം നൽകിയത്. ആദ്യമായാണ് മൊബൈൽ വാഹനം സജ്ജീകരിച്ച് അപേക്ഷകരുടെയടുത്ത് നേരിട്ടെത്തി നടപടിക്രമം പൂർത്തിയാക്കുന്നത്. ടി സിദ്ധീഖ് എംഎൽഎ, കലക്ടർ ഡി ആർ മേഘശ്രീ, ഡെപ്യൂട്ടി കലക്ടർ കെ അജീഷ് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top