കണിയാമ്പറ്റ
കണിയാമ്പറ്റ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും അനധികൃത പണപ്പിരിവിനുമെതിരെ സിപിഐ എം കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. കമ്പളക്കാട് ടൗൺ നവീകരണത്തിന്റെ മറവിൽ ഭരണസമിതിയും യുഡിഎഫും അഴിമതിയും അനധികൃത പണപ്പിരിവും നടത്തി. ടൗൺ നവീകരണത്തിനായി സർക്കാർ 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ഓവുചാൽ, ഫുട്‌പാത്ത് നവീകരണം, കൈവരി സ്ഥാപിക്കൽ, തെരുവുവിളക്ക് സ്ഥാപിക്കൽ എന്നിവ നടന്നുവരുന്നതിനിടയിലാണ് മെമ്പർ ടൗൺ നവീകരണം, സൗന്ദര്യവൽക്കരണം എന്നീ പേരുകളിൽ സ്വന്തം നിലയിൽ പിരിവ് നടത്തുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട് ഓഡിറ്റിൽ ലക്ഷങ്ങളുടെ അഴിമതി കണ്ടെത്തി. പഞ്ചായത്തിലെ പ്രധാന ടൗണുകളിലെ മാലിന്യം നീക്കുന്നില്ല. മാലിന്യപ്രശ്‌നം പരിഹരിക്കാൻ ഭരണസമിതിക്ക് കഴിയുന്നില്ല. റോഡ് നവീകരണ പ്രവൃത്തിക്ക് അനുവദിച്ച ഫണ്ട് ലാപ്‌സായി. പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും തുറന്നുകാട്ടിയായിരുന്നു മാർച്ച്. സിപിഐ എം കോട്ടത്തറ ഏരിയാ സെക്രട്ടറി എം മധു മാർച്ച് ഉദ്‌ഘാടനംചെയ്‌തു.
ലോക്കൽ സെക്രട്ടറി കെ ഇബ്രാഹിം അധ്യക്ഷനായി. എ വി സുജേഷ് കുമാർ, സി ഓമന എന്നിവർ സംസാരിച്ചു. എ എൻ സുരേഷ് സ്വാഗതവും ബിന്ദു ബാബു നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..