03 October Thursday

സന്തോഷ നഗരത്തിൽ ഹരിതകർമ സേനാംഗങ്ങൾ ഡബിൾ ഹാപ്പി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ബത്തേരി ഹരിത കർമ സേനാംഗങ്ങൾ സിനിമാ പാട്ടിനൊത്ത് ചുവടുവയ്‌ക്കുന്ന റീൽസ്

ബത്തേരി
സന്തോഷനഗരത്തിൽ ഹരിതകർമ സേനാംഗങ്ങളും  ഹാപ്പി. നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളുടെ ഇൻസ്റ്റാഗ്രാം റീലിൽ സന്തോഷം പരക്കുകയാണ്‌.  സിനിമാ പാട്ടിനൊത്ത് ചുവടുവയ്‌ക്കുന്ന സേനാംഗങ്ങളുടെ വീഡിയോ  സമൂഹമാധ്യമങ്ങളിൽ  വൈറലാകുകയാണ്‌. ഹരിത കർമസേന കോ -ഓർഡിനേറ്റർ അൻസിൽ ജോണാണ് റീൽ ചിത്രീകരിച്ചത്. എംസിഎഫിൽ മാലിന്യം  വേർതിരിക്കുന്നവരും ടൗണിൽ കലക്ഷൻ കഴിഞ്ഞ് തിരിച്ചെത്തിയവരുമെല്ലാം വീഡിയോയിൽ ഉണ്ട്‌. സിനിമാ പാട്ടിനൊത്ത് ചുവടുവച്ച സേനാംഗങ്ങളെ അഭിനന്ദിച്ചുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. അൻസിലടക്കം
35 പേരാണ് അഭിനയിച്ചത്.  വിമർശനങ്ങളെ പുഞ്ചിരിയോടെ ഞങ്ങൾ നേരിടുന്നു എന്നെഴുതിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 
‘ഹാപ്പി ഹാപ്പി ബത്തേരി’യുടെ ഭാഗമായി ജോലി ചെയ്യുന്നയിടങ്ങളിൽ സമ്മർദം കുറച്ച് മാനസിക ഉല്ലാസത്തിനും ജോലി രസകരമാക്കാനുമായിരുന്നു ഇവരുടെ വീഡിയോ ചിത്രീകരണം.  നിരവധി ഷെയറും റീ പോസ്റ്റുകളും ലഭിക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top