27 December Friday

മീനങ്ങാടിയിൽ 24 പേർക്ക്‌ തേനീച്ചയുടെ കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024
 
മീനങ്ങാടി
മീനങ്ങാടിക്കടുത്ത്‌ 24 പേർക്ക്‌ തേനീച്ചക്കുത്തേറ്റ്‌ പരിക്ക്‌. പഞ്ചായത്ത്‌ പത്താം വാർഡിലെ വട്ടത്തുവയലിൽ ചൊവ്വ രാവിലെയാണ്‌ കൂടിളകിയെത്തിയ തേനീച്ചകൾ തൊഴിലുറപ്പ്‌ തൊഴിലാളികളെയും വഴിയാത്രക്കാരെയും കുത്തിയത്‌. പരിക്കേറ്റവരിൽ 21 പേർ തൊഴിലുറപ്പ്‌ തൊഴിലാളികളും മൂന്നുപേർ വഴിയാത്രക്കാരുമാണ്‌. സ്വകാര്യ പറമ്പിലെ ജോലികഴിഞ്ഞ്‌  അടുത്ത പറമ്പിലേക്ക്‌ പോകുന്നതിനിടെ വയലിൽവച്ചാണ്‌ തൊഴിലാളികൾക്ക്‌ തേനീച്ചക്കുത്തേറ്റത്‌. 23 പേരെ മീനങ്ങാടി ഗവ. ആശുപത്രിയിലും ഒരാളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top