കൽപ്പറ്റ
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പുതുതായി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഹയർ എഡ്യുക്കേഷൻ സെല്ലിന്റെ നേതൃത്വത്തിൽ കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളേജിൽ വെള്ളി നടന്ന ചടങ്ങിലാണ് വിതരണം ചെയ്തത്. കലിക്കറ്റ് സർവകലാശാല ടെക്‌നിക്കൽ എഡ്യുക്കേഷൻ എന്നിവിടങ്ങളിൽ പഠിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഓൺലൈനായി പരിപാടിയിൽ സംസാരിച്ചു. ദുരന്തബാധിതാ പ്രദേശത്തെ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായമുണ്ടാകുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
ഡിഗ്രി സർട്ടിഫിക്കറ്റ്(-21), മാർക്ക് ലിസ്റ്റ് (77), പ്രൊവിഷണൽ സർട്ടിഫിക്കറ്റ് (4), പ്രിഡിഗ്രി(4), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് -(2), ടെക്നിക്കൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് -(4) എന്നിങ്ങനെ 24 വിദ്യാർഥികൾക്ക് 108 സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ടെക്‌നിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ പി ആർ ഷാലിജ് സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഡോ.ഗോഡ്‌വിൻ സാമ്രാജ് അധ്യക്ഷനായി. പുസ്തകം നഷ്ടപ്പെട്ട വിദ്യാർഥികൾക്കുള്ള പുസ്തകങ്ങൾ കലിക്കറ്റ് സർവകലാശാല സെൻട്രൽ കോ ഓപ്പറേറ്റീവ് സ്റ്റോർ സെക്രട്ടറി പി കെ ബവേഷ് വിതരണം ചെയ്തു. ടെക്‌നിക്കൽ എഡ്യുക്കേഷൻ ജോയിന്റ് കൺട്രോളർ എ കെ മുഹമ്മദ് അസിർ, കോളേജ് വിദ്യാഭ്യാസ വിഭാഗം കോഴിക്കോട് റീജണൽ ഡയറക്ടറേറ്റ് ജോയിന്റ് കൺട്രോളർ സുരേഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷെറീന എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സുബിൻ പി ജോസഫ് സ്വാഗതവും ഹയർ എഡ്യുക്കേഷൻ കോ–-ഓർഡിനേഷൻ സെൽ നോഡൽ ഓഫീസർ സോബിൻ വർഗീസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..