തിരുവനന്തപുരം> പ്രശസ്ത നടി നെയ്യാറ്റിൻകര കോമളം (കോമളാ മേനോൻ, 96) അന്തരിച്ചു. പ്രേം നസീറിന്റെ ആദ്യ നായികയായിരുന്നു നെയ്യാറ്റിൻകര കോമളം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് പാറശാല സരസ്വതി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. 1951 ൽ പുറത്തിറങ്ങിയ വനമാല എന്ന ചിത്രത്തിലൂടെയാണ് കോമളം സിനിമാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.
പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിൽ കോമളം നായികയായി. 1955ല്‍ പുറത്തിറങ്ങിയ പി രാമദാസിന്റെ ന്യൂസ്പേപ്പര്‍ ബോയ്, ആത്മശാന്തി, സന്ദേഹി തുടങ്ങിയ ചിത്രങ്ങളിലും നെയ്യാറ്റിൻകര കോമളം അഭിനയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..