23 December Monday

കേരളത്തിലെ ദേശീയപാത
 വികസനം ജനുവരിയിൽ 
പൂർത്തിയാക്കും ; അറ്റകുറ്റപ്പണിക്ക്‌ പ്രത്യേക സംഘമെന്ന്‌ ഗഡ്‌കരി

സ്വന്തം ലേഖകൻUpdated: Wednesday Jul 24, 2024


ന്യൂഡൽഹി
ദേശീയപാത വികസനത്തിനിടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന്‌ രാജ്യസഭയിൽ എ എ റഹിമിന്റെ ചോദ്യത്തിന്‌ മറുപടിയായി കേന്ദ്ര ഉപരിതലഗതാഗത വകുപ്പ്‌ മന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. ദേശീയപാത വികസനത്തിനിടെ സംസ്ഥാനത്ത്‌ ഗതാഗതപ്രശ്‌നങ്ങൾ ഉണ്ടാകുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽവന്നിട്ടുണ്ട്‌.
    ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്‌.    കേരളത്തിൽ 821.43 കിലോമീറ്റർ ദേശീയപാതാ വികസനമാണ്‌ ഏറ്റെടുത്തിട്ടുള്ളത്‌. ദേശീയപാതാ വികസനം 2026 ജനുവരിയോടെ പൂർത്തിയാകും–- ​ഗഡ്കരി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top