04 October Friday

ചിപ്സ് നൽകാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; ഒഡീഷ സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

മലപ്പുറം> നിലമ്പൂരിൽ അഥിതി തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ ഒഡീഷ സ്വദേശി അറസ്റ്റിൽ. സംഭവത്തിൽ അയൽവാസിയായ അലി ഹുസൈനെ (53)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചിപ്സ് വാങ്ങി നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ക്രൂരകൃത്യം നടന്നത്. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ വെള്ളിയാഴ്ച വൈകുന്നേരമാണ് പൊലീസ് പിടികൂടിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top