22 December Sunday

നിലമ്പൂർ അന്തർസംസ്ഥാന പാതയിൽ വെള്ളക്കെട്ട്: ​ഗതാ​ഗതം തടസപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

നിലമ്പൂർ > കനത്തമഴയെ തുടർന്ന് അന്തർസംസ്ഥാന പാതയായ നിലമ്പൂർ വെളിയംന്തോട് കെഎൻജി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടു. സ്വകാര്യ ബസുകൾ ഉൾപ്പെടെ വെള്ളത്തിൽ കുടുങ്ങിയതോടെ നാട്ടുകാരുടെ സഹായത്തോടെ തള്ളിനീക്കി. അരമണിക്കൂറോളം ​ഗതാ​ഗതതടസം നേരിട്ടു. ശേഷം ന​ഗരസഭാ അധികൃതരെത്തി ഓടകൾ ശുചീകരിച്ചതോടെ യാത്ര ഭാ​ഗി​കമായി പുനസ്ഥാപിച്ചു.

ചാലിയാറിന്റെ പോഷകനദികളായ കാഞ്ഞിരപ്പുഴ, കുറുവൻപുഴ, കരിമ്പുഴ, കുതിരപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാ​ഗ്രതനിർദേശം നൽകിയിട്ടുണ്ട്. ആദിവാസി ന​ഗറുകളിൽ താമസിക്കുന്ന 3397 കുടുംബങ്ങൾക്ക് 11 സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യകിറ്റുകൾ എത്തിച്ചുതുടങ്ങി. നിലമ്പൂർ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 04931221471.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top