23 December Monday

നിപാ; 2 കുട്ടികളുടെ പരിശോധനാഫലം ഇന്ന്, സമ്പര്‍ക്ക പട്ടികയില്‍ 246പേര്‍; ഹൈറിസ്ക് വിഭാഗത്തില്‍ 63

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ബിനു രാജ് (ഫയൽ ചിത്രം)

മലപ്പുറം >  നിപാ ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ കഴിയുന്ന പാണ്ടിക്കാട്ടെ പതിനാലുകാരന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ നിലവിൽ 246 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 63 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്.

ഹൈറിസ്ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. പതിനാലുകാരനുമായി സമ്പർക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകൾ ഞായറാഴ്ച പരിശോധിക്കും. ഉച്ചയോടെ ഫലം പുറത്തുവരും. കുട്ടിയുമായി സമ്പർക്കത്തിലില്ലാത്ത പ്രദേശവാസിയെയും ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ സ്രവവും പരിശോധിക്കും.

വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾ വളണ്ടിയർമാരെയും നിയോഗിച്ചു. ഞായറാഴ്ച ഉച്ചയോടെ മലപ്പുറത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് ഐഎംഎ പ്രതിനിധികളുമായും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തും. തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗവും വിളിച്ചുചേർക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top