22 December Sunday

നിപാ: 2 പേരുടെ ഫലംകൂടി നെഗറ്റീവായതായി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

മലപ്പുറം > വെള്ളിയാഴ്ച പുറത്തുവന്ന രണ്ടുപേരുടെ സ്രവ പരിശോധനാ ഫലങ്ങളും നിപാ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ 68 സാമ്പിളുകൾ നെഗറ്റീവ്‌ ആവുകയും വെള്ളിയാഴ്ച രണ്ടുപേരെ വീതം മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അഞ്ചുപേരാണ് നിലവിൽ ആശുപത്രികളിൽ‌ ചികിത്സയിലുള്ളത്. പുതുതായി ആരെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 807 പേർക്ക് കൗൺസിങ് സെൽ‍വഴി മാനസികാരോഗ്യ സേവനം നൽകുകയും ചെയ്തു

472 പേർ നിലവില്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്‌. അതില്‍ 220 പേർ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ്‌. മലപ്പുറം കലക്ടറേറ്റിൽ ചേർന്ന നിപാ അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top