20 December Friday

വവ്വാല്‍ സാമ്പിളില്‍ നിപാ ആന്റിബോഡി സാന്നിധ്യം

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

തിരുവനന്തപുരം > മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം. നിപാ ബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തിന്റെ അഞ്ച്‌ കിലോമീറ്റർ ചുറ്റളവിൽ നിന്നെടുത്ത സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളിൽ നിന്നായിരുന്നു സാമ്പിളുകളെടുത്തത്‌. 27 സാമ്പിളുകളിൽ ആറ്‌ എണ്ണത്തിലാണ് ആന്റിബോഡി കണ്ടെത്തിയത്.

നിപാ മാർഗനിർദേശപ്രകാരം ഇതുവരെ നടത്തിയ പരിശോധനകളിൽ രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കിയ 261 പേരെ സമ്പർക്കപ്പട്ടികയിൽ നിന്ന്‌ ഒഴിവാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top