23 November Saturday

നിപാ; ഇന്ന് മരുന്നെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കോഴിക്കോട് > നിപാ ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് ഇന്ന് മരുന്നെത്തും. മോണോക്ലോണൽ ആന്റിബോഡിയെന്ന മരുന്നാണ് എത്തിക്കുക. രോ​ഗം സ്ഥിരീകരിച്ച് 24 മണിക്കൂറിനുള്ളിൽ മരുന്ന് നൽകണം. സമ്പർക്കപട്ടികയിൽ ഹൈറിസ്ക് ഉള്ളവരുടെ എണ്ണത്തിനനുസരിച്ചാണ് മരുന്ന് എത്തിക്കുക.

കോഴികോട്ട് ചികിത്സയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ്പ സ്ഥിരീകരിച്ചത്. കുട്ടിയുടെ നില ​ഗുരുതരമായി തുടരുകയാണ്.

ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികളെടുക്കുന്നുണ്ട്. നിപാ പ്രതിരോധത്തിന്റെ ഭാ​ഗമായി കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റ് നിർബന്ധമാക്കി. മെഡിക്കൽ കോളേജിൽ 60  ഐസൊലേഷൻ വാർഡുകളും സജ്ജമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top