20 December Friday

നിപാ: ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

മലപ്പുറം > നിപാ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ഒരു സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതു വരെ 79 പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.  ഇന്ന് മൂന്ന് പേര്‍ക്ക്  ഉള്‍പ്പെടെ 279 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top