23 December Monday

കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു; നിപ ഫലം വൈകീട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

കോഴിക്കോട്> നിപ രോ​ഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു.  പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് കൊച്ചിയിലെ ലാബിലേക്കയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവായത്. പരിശോധനാഫലം ആരോഗ്യ വകുപ്പിനു കൈമാറി.

കുട്ടിയുടെ സ്രവ സാംപിള്‍ വിശദ പരിശോധനയ്ക്കായി പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കും. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് നിപ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top