05 November Tuesday

നിപാ: രോഗപ്പകർച്ചയുടെ സൂചനയില്ലെന്ന് മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

മലപ്പുറം > നിപാ രോഗപ്പകർച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി വീണാ ജോർജ്. ചെറിയ ലക്ഷണങ്ങളുമായി സമ്പർക്കപ്പട്ടികയിലുൾപ്പെട്ട ഒരാൾമാത്രമാണ് നിലവിൽ ആശുപത്രിയിലുള്ളത്. ഐസിയുവിൽ ആരുമില്ല. 472 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കൗൺസലിങ് സെൽവഴി 856 പേർക്ക് മാനസികാരോഗ്യ സേവനം നൽകിയതായും മന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങളിൽ മാനദണ്ഡങ്ങൾക്കനുസരിച്ച് ഇളവുവരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഭരണസംവിധാനം ഇതുസംബന്ധിച്ച് ഉത്തരവിറക്കും. ഐസൊലേഷനിലുള്ളവർ ക്വാറന്റൈൻ മാർഗനിർദേശങ്ങൾ പാലിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. മാസ്‌ക് ധരിക്കലും സാമൂഹിക അകലംപാലിക്കലും തുടരണമെന്നും മന്ത്രി അറിയിച്ചു. കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി ഓൺലൈനായി പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top