08 September Sunday

നിപാ കവർന്നത്‌ 21 ജീവൻ, 
അതിജീവിച്ച്‌ 6 പേർ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

കോഴിക്കോട്‌ > കേരളത്തെ ഭീതിയിലാഴ്‌ത്തി 2018 ൽ ആദ്യം റിപ്പോർട്ട്‌ ചെയ്‌ത നിപാ ഇതിനകം കവർന്നത്‌ 21 ജീവനുകൾ. തീവ്രതയാലും വ്യാപന ശേഷിയാലും ആദ്യ വരവിലാണ്‌ കൂടുതൽ മരണമുണ്ടായത്‌. രോഗീപരിചരണത്തിനിടെ നിപാ വന്ന്‌ മരിച്ച നഴ്‌സ്‌ ലിനി ഉൾപ്പെടെ 17 പേർക്കാണ്‌ ജീവൻ നഷ്‌ടപ്പെട്ടത്‌. നഴ്‌സ്‌ അജന്യ ഉൾപ്പെടെ രണ്ട്‌ പേർ അന്ന്‌ രോഗത്തെ അതിജീവിച്ചു. ആദ്യ അനുഭവമായിട്ടും പതറാതെ പ്രതിരോധിച്ച്‌ മരണസംഖ്യ കുറച്ചതിന്‌ ലോകത്തിന്റെയാകെ അഭിനന്ദനം കേരളം ഏറ്റുവാങ്ങി.
  
തൊട്ടടുത്ത വർഷം കൊച്ചിയിലായിരുന്നു രോഗബാധ. ആ യുവാവിനെ മരണത്തിൽനിന്ന്‌ രക്ഷപ്പെടുത്താനും രോഗവ്യാപനം ഒരാളിൽത്തന്നെ നിയന്ത്രിക്കാനും മുൻ അനുഭവക്കരുത്തിൽ നമ്മുടെ ആരോഗ്യ സംവിധാനത്തിനായി. 2021ൽ കോഴിക്കോട് ചാത്തമംഗലം പാഴൂരിൽ 12 വയസ്സുകാരന്റെ ജീവനാണ്‌ നിപാ അപഹരിച്ചത്‌. അപ്പോഴും ഒരാളിൽ രോഗത്തെ പിടിച്ചുകെട്ടാനായി. 2023 ൽ വീണ്ടും നിപാ വാർത്തകളുമായി കോഴിക്കോട്‌ നിറഞ്ഞു. കുറ്റ്യാടിയിൽ ആറ്‌ പേർക്ക്‌ രോഗം വന്നുവെങ്കിലും 12 വയസ്സുകാരനടക്കം നാലുപേരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു.

പതിനാലുകാരന്റെ മരണം ദുഃഖകരം: 
വി ശിവൻകുട്ടി

തിരുവനന്തപുരം > നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചത് അതീവ ദുഃഖകരമാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി.

എല്ലാവരും ആരോഗ്യവകുപ്പ് അനുശാസിക്കുന്ന ജാഗ്രത പുലർത്തണം. കേരളജനത ഒറ്റക്കെട്ടായി ഈ മഹാവിപത്തിനെ നേരിടുമെന്ന് മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top