27 December Friday

പീഡനാരോപണം നടന്ന ദിവസം കേരളത്തിൽ; പാസ്പോർട്ടിന്റെ പകർപ്പുമായി നിവിൻ പോളി: ഡിജിപിക്ക് പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

കൊച്ചി > തനിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്നു കാണിച്ച് ഡിജിപിക്ക് പരാതി നൽകി നടൻ നിവിൻ പോളി. പീഡനം നടന്നതായി പറയുന്ന ദിവസം വിദേശത്തുപോയിട്ടില്ലെന്നും കേരളത്തിൽ തന്നെയായിരുന്നുവെന്നും നിവിൻ പോളി പറഞ്ഞു. പാസ്പോർട്ടിന്റെ പകർപ്പും ചേർത്താണ് പരാതി നൽകിയത്. പൊലീസ് മേധാവിക്കും പ്രത്യേക അന്വേഷണ സംഘത്തിനുമാണ് പരാതി നൽകിയത്.

കഴിഞ്ഞ വർഷം ഡിസംബർ 15നാണ് പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ചത്. ഈ ദിവസങ്ങളിൽ താൻ കേരളത്തിൽ ഷൂട്ടിങ്ങിലായിരുന്നുവെന്ന് നിവിൻ പോളി വ്യക്തമാക്കി. ആരോപണത്തിൽ പറയുന്ന ദിവസങ്ങളിൽ നിവിൻ തന്നോടൊപ്പം ഷൂട്ടിങ്ങ് സെറ്റിലായിരുന്നുവെന്ന് വിനീത് ശ്രീനിവാസനും നടി പാർവതി കൃഷ്ണയും പറഞ്ഞിരുന്നു.

നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  നിവിന്‍ പോളിക്കെതിരെ പീഡന കേസ് റജിസ്റ്റര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എകെ സുനിലാണ് രണ്ടാം പ്രതി. കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം.
 പരാതി വ്യാജമാണെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും നിവിൻ പോളി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top