21 December Saturday

നിയമസഭാ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024


തിരുവനന്തപുരം
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ചൊവ്വാഴ്‌ച അവസാനിച്ചു.  ഈമാസം നാല്‌ മുതൽ 15 വരെയുള്ള കാലയളവിലായി    എട്ട്‌ ദിവസങ്ങളിലാണ്‌ സഭ ചേർന്നത്. പ്രതിപക്ഷം നൽകിയ ആറ്‌ അടിയന്തരപ്രമേയ നോട്ടീസുകൾ പരിഗണിച്ചതിൽ അഞ്ചിനും ചർച്ചയ്‌ക്ക്‌ സർക്കാർ തയ്യാറായി. തുടർച്ചയായി മൂന്ന് ദിവസം അടിയന്തര പ്രമേയം ചർച്ചചെയ്യാൻ സർക്കാർ സന്നദ്ധമാകുന്നത്‌ ആദ്യമായാണ്‌. 67 വർഷക്കാലയളവിൽ അടിയന്തരപ്രമേയം 41 തവണ ചർച്ച ചെയ്തു. ഇതിൽനാലിലൊന്നും ഈ മൂന്നരവർഷകാലയളവിലാണ്‌.  മാതൃകാപരമായ  നിലപാടാണ്‌ ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചത്‌.  

സഭ ഒമ്പത്‌  ബില്ലുകൾ പരിഗണിച്ചു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' എന്ന ആശയം നടപ്പാക്കുന്നതിൽനിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും  2024-ലെ വഖഫ്(ഭേദഗതി) ബിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്‌ സർക്കാർ അവതരിപ്പിച്ച പ്രമേയങ്ങൾ സഭ ഏകകണ്‌ഠമായി പാസാക്കി.  വയനാട് ദുരന്തവുമായി ബന്ധപ്പെട്ട  പ്രമേയവും  സഭ ഏകകണ്‌ഠമായി അംഗീകരിച്ചു.

സഭ സമ്മേളിച്ച ആകെ  44  മണിക്കൂർ 36 മിനിറ്റിൽ ഒമ്പത്‌ മണിക്കൂർ 19 മിനിറ്റാണ് നിയമ നിർമാണത്തിനായി വിനിയോഗിച്ചതെന്ന്‌ സമ്മേളന  നടപടികളുടെ  സംക്ഷിപ്ത വിവരണത്തിൽ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top