26 December Thursday

അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിട്ടും ഒളിച്ചോടി പ്രതിപക്ഷം; പരിഹസിച്ച് സോഷ്യൽ മീഡിയ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

തിരുവനന്തപുരം > അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിട്ടും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിച്ച് ഒളിച്ചോടിയ പ്രതിപക്ഷത്തെ ട്രോളി സോഷ്യൽ മീഡിയ. അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ടിട്ട് ഒടുക്കം പ്രതിപക്ഷം തന്നെ വിഷയത്തിൽ‌ നിന്ന് ഒളിച്ചോടിയതിനെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. മലപ്പുറം വിഷയത്തെ സംബന്ധിച്ച് അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം സഭയിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ വെട്ടിലായ പ്രതിപക്ഷ നേതാവും സംഘവും സഭയിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു.

ലപ്പുറം വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്  തയ്യാറാകില്ലെന്ന് കരുതിയ പ്രതിപക്ഷം ഇതുവഴി ശക്തമായ പ്രതിഷേധം സഭയില്‍ ഉയര്‍ത്തി സഭ സ്തംഭിപ്പിച്ച്  പുറത്തിറങ്ങി പ്രതിഷേധിക്കുക എന്ന നീക്കത്തിനായിരുന്നു ലക്ഷ്യം വെച്ചത്. എന്നാല്‍ 12 മണിക്ക് പ്രമേയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ പ്രതിപക്ഷം അക്ഷരാർഥത്തിൽ വെട്ടിലായി. തുടര്‍ന്ന് അനാവശ്യമായ ചര്‍ച്ച സഭയില്‍ ഉയര്‍ത്തുകയും നടുത്തളത്തിലേക്ക് ഇറങ്ങുകയും സ്പീക്കറുടെ മുഖം മറച്ച് വലിയ ബാനറുകള്‍ കെട്ടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ പ്രകടനങ്ങളിലേയ്ക്ക് യുഡിഎഫ് പോവുകയായിരുന്നു. അതേ സമയം തന്നെ മാത്യു കുഴല്‍നാടനടക്കമുള്ളവര്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും വാച്ച് ആൻഡ് വാര്‍ഡിനെ അക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സ്പീക്കറുടെ സുരക്ഷ വര്‍ധിപ്പിക്കുകയായിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top