21 December Saturday

കരവാരം പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി; എൽഡിഎഫ് അവിശ്വാസം പാസായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

തിരുവനന്തപുരം> കരവാരം പഞ്ചായത്തിലെ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എസ് ഷിബുലാലിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അഴിമതിയെ തുടർന്നാണ്‌ ഷിബുലാലിനെതിരെ അവിശ്വാസം കൊണ്ടുവന്നത്‌.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിനിലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പകൽ 11നായിരുന്നു ചർച്ചയും വോട്ടെടുപ്പും. 18 വാർഡുള്ള പഞ്ചായത്തിൽ നിലവിൽ എൽഡിഎഫിനും ബിജെപിക്കും ഏഴുവീതം അംഗങ്ങളുണ്ട്.  യുഡിഎഫ്‌ അംഗങ്ങൾ അവിശ്വാസത്തിനെ പിന്തുണച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top