10 October Thursday

ഗുണനിലവാരമില്ലാത്ത 7 ബാച്ച് മരുന്നുകള്‍ നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 3, 2022

തിരുവനന്തപുരം> സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ ഏഴ് ബാച്ച് മരുന്നുകളുടെ വിതരണം നിരോധിച്ചു.

എന്റോ ടിഇസഡ്- എന്റോഫ്‌ലോക്‌സാസിന്‍ ആന്‍ഡ് ടിനിഡാസോള്‍ ടാബ്ലെറ്റ്, യുഡിടി -10300, 02/2023, ടെലിമിനല്‍ +40- ടെല്‍മിസാര്‍ടന്‍ ടാബ്ലെറ്റ്സ് എന്‍ഒവി 20129, 10/2022, സാല്‍ബുറ്റമോള്‍ ജെ 60196, 08/2023, ആസ്പിരിന്‍ ഇപി 0008, 10/2022, പാരസെറ്റമോള്‍ എസ്എസ്ടി 3001, 04/2023, ഗ്ലിബെന്‍ക്ലമൈഡ് ആന്‍ഡ് മെറ്റ്ഫോര്‍മിന്‍ എല്‍എച്ച്എം 120003, 08/2022, അമോല്‍ഡിപൈന്‍ ടിഎംടി 1143, 09/2022 എന്നീ മരുന്നുകളാണ് നിരോധിച്ചത്. ഇവയുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ അധികാരികളെ അറിയിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top