22 December Sunday

ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നഴ്സിങ് വിദ്യാർഥിനി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

പത്തനംതിട്ട> ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നഴ്സിങ് വിദ്യാർഥിനി മരിച്ചു. ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂ പാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ സജീവ് (22) ആണ്  മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴിന് താഴെ വെട്ടിപ്പുറത്തുള്ള എൻഎസ്എസ് വനിത ഹോസ്‌റ്റലിന്റെ മൂന്നാം നിലയിൽ നിന്നാണ് വീണത്.

ചാടിയതാണോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ്‌ അന്വേഷിച്ച്‌ വരുന്നതേയുള്ളൂ. ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. നില അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേയാണ് മരിച്ചത്. അമ്മുവിന്റെ ഫോൺ മുറിയിൽ നിന്ന് കണ്ടെത്തി. ഹോസ്റ്റലിലുള്ള മറ്റു കുട്ടികളുടെ ഫോൺ പൊലീസ് ശേഖരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top