16 November Saturday

ഓച്ചിറ വൃശ്ചികോത്സവം ഇന്നു തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ഓച്ചിറ > പരബ്രഹ്മ ക്ഷേത്രം വൃശ്ചികോത്സവം ശനിയാഴ്‌ച തുടങ്ങും. രാവിലെ എട്ടിന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി സത്യൻ പതാക ഉയർത്തുന്നതോടെ ആഘോഷപരിപാടികൾക്ക്‌ തുടക്കമാകും. വ്യാപാര, വാണിജ്യമേളകളും കുട്ടികൾക്കുള്ള വിവിധതരം റൈഡുകളും സജ്ജമായി. സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കി. ശനി രാവിലെ 8.15ന് സെക്രട്ടറി കെ ഗോപിനാഥൻ ഉത്സവ സന്ദേശംനൽകും. പകൽ മൂന്നിന്‌ ഹൈക്കോടതി ജഡ്‌ജ്‌ ജസ്റ്റിസ് വി ജി അരുൺ വൃശ്‌ചികോത്സവം ഉദ്ഘാടനംചെയ്യും.

ഞായർ പകൽ മൂന്നിന് കാർഷിക സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനാകും. 19നു പകൽ മൂന്നിന് ശാസ്ത്രസാങ്കേതിക യുവജനസമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ചിന്താജെറോം അധ്യക്ഷയാകും. 20ന്‌ പകൽ മൂന്നിന് സാംസ്കാരിക സമ്മേളനം സംവിധായകൻ വിനയൻ ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ അധ്യക്ഷനാകും. 21നു പകൽ മൂന്നിന് സർവമത സമ്മേളനം കെ സി വേണുഗോപാൽ എംപി ഉദ്ഘാടനംചെയ്യും. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനാകും. 22നു പകൽ മൂന്നിന് വ്യവസായ സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും.

23നു പകൽ മൂന്നിന് ആരോഗ്യ, പരിസ്ഥിതി സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. സുജിത്‌ വിജയൻപിള്ള എംഎൽഎ അധ്യക്ഷനാകും. 24നു പകൽ മൂന്നിന് വനിതാസമ്മേളനം ജെബി മേത്തർ എംപി ഉദ്ഘാടനംചെയ്യും. യു പ്രതിഭ എംഎൽഎ അധ്യക്ഷയാകും. 25നു പകൽ മൂന്നിന് മതസമ്മേളനം കുമ്മനം രാജശേഖരൻ ഉദ്ഘാടനംചെയ്യും. വി ദിനകരൻ അധ്യക്ഷനാകും. 26നു പകൽ മൂന്നിന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. പി സി വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷനാകും. 27നു പകൽ മൂന്നിന് സമാപന സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനംചെയ്യും. മുൻ മന്ത്രി സി ദിവാകരൻ അധ്യക്ഷനാകും.

സത്രങ്ങൾക്കു പുറമേ 600 ഭജനക്കുടിലും സജ്ജീകരിച്ചിട്ടുണ്ടെന്ന്‌ ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ ഗോപിനാഥൻ, ട്രഷറർ പ്രകാശൻ വലിയഴീക്കൽ, കെ പി ചന്ദ്രൻ, ചൂനാട് വിജയൻപിള്ള, ബി എസ് വിനോദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top