27 December Friday
ഒക്കൽ ഫാം ഫെസ്റ്റ്

ചെളിക്കണ്ടത്തിലെ ഫുട്ബോൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

പെരുമ്പാവൂർ
ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒക്കൽ ഫാം ഫെസ്റ്റിന്റെ ഭാഗമായി നെൽവയലിലെ ചെളിക്കണ്ടത്തിൽ മഡ് ഫുട്ബോൾ മത്സരങ്ങൾ തുടങ്ങി. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഫാം ഫെസ്റ്റിന്റെ സമാപനദിവസമായ ശനിയാഴ്ച നടക്കും.

താരങ്ങൾക്ക് ഫുട്ബോൾ നൽകി വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത്‌കുമാർ, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സനിത റഹിം, എൻ സി മോഹനൻ, ഫിലിപ്ജി ടി കാനാട്ട്, ഷൈനി ജോർജ് എന്നിവർ സംസാരിച്ചു.

വ്യാഴാഴ്‌ച ആരംഭിക്കുന്ന ഫാം ഫെസ്റ്റ് വൈകിട്ട് അഞ്ചിന് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. മുപ്പതിൽപ്പരം സ്ഥാപനങ്ങളുടെ പ്രദർശന–-വിപണന മേളകൾ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top