22 December Sunday

കടന്നൽക്കുത്തേറ്റ്‌ 110 വയസുകാരി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

മുണ്ടക്കയം> പാക്കാനത്ത്‌ കടന്നൽക്കുത്തേറ്റ്‌ വൃദ്ധമരിച്ചു. കാവനാൽ വീട്ടിൽ കുഞ്ഞുപെണ്ണ് (110) ആണ്‌ മരിച്ചത്. പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്‌. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ കുഞ്ഞുപെണ്ണ് മരിച്ചു. മല അരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top