17 December Tuesday

തിരുവനന്തപുരം ബാറിലെ സംഘര്‍ഷം; കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

 തിരുവനന്തപുരം> തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പിടിയിലായി.ഫോര്‍ട്ട് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴക്കൂട്ടത്തെ ഫ്‌ളാറ്റില്‍നിന്നാണ് ഇയാളെ പൊലീസ് പിടികൂടികൂടിയത്. ഓംപ്രകാശിനൊപ്പം പതിനൊന്നുപേരും പിടിയിലായിട്ടുണ്ട്.

ഈഞ്ചയ്ക്കലിലെ ബാറില്‍ ഞായറാഴ്ചയാണ് സംഘര്‍ഷം ഉണ്ടായത്.ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടി തടസ്സപ്പെടുത്തിയതാണ് സംഘര്‍ഷത്തിന് തുടക്കമായത്

പാര്‍ട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നീടിത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.നഗരത്തില്‍ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധന നടന്ന ദിവസമായിരുന്നു സംഘര്‍ഷം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top